About Us

'പന്തയ്ക്കലമ്മ ശരണം'

ക്ഷേത്ര ഐതീഹ്യം

അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ പന്തയ്ക്കൽ ശ്രീ ഭഗവതി ക്ഷേത്രം കറുകുറ്റിയിലെ പുരാതന തറവാടുകളിലൊന്നായ കാഞ്ഞിലിമഠം കുടുംബാംഗങ്ങളുടെ പരദേവതയാണ്. ഈ ക്ഷേത്രം ഏകദേശം മുന്നൂറിൽപരം വർഷങ്ങൾ പഴക്കമുള്ളതായാണ് പറയപ്പെടുന്നത്. ക്ഷേത്ര പ്രതിഷ്ഠ ഭദ്രകാളിയും ശ്രീകോവിലിന് ഇടത് വശത്തായി ഉപദേവതയായി ശാസ്താവുമാണുള്ളത്. പന്തയ്ക്കൽ എന്ന സ്ഥലത്തിനോടെ ചേർത്ത് പന്തയ്ക്കലമ്മ എന്നാണ് ഭക്തർ വിളിക്കുന്നത്. കടുംപായസവും നെൽ പറയും പന്തയ്ക്കലമ്മയുടെ പ്രധാന വഴിപാടുകളാണ്. മകര മാസത്തിലെ തിരുവോണ നാളിൽ ഭഗവതിയുടെ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു. എല്ലാ മാസവും തിരുവോണ നാളിൽ പ്രത്യേക പൂജയും നടത്തുന്നു. എല്ലാ വർഷവും മേടം 5 ന് കളമെഴുത്തും പാട്ടും, മുടിയേറ്റും താലപ്പൊലിയും അതിഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെടുന്നു. ദേവീപ്രീതിയ്ക്കു വേണ്ടി കാലങ്ങളായി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് പന്തിരുനാഴി നിവേദ്യം. മുടിയേറ്റ് ദിവസം രാവിലെ പന്തിരുനാഴി നിവേദ്യം സേവിക്കാൻ ധാരാളം ഭക്തർ ദേവീ സന്നിധിയിൽ എത്തിച്ചേരാറുണ്ട്. കാഞ്ഞിലിമഠംട്രസ്റ്റിൻ്റെ കീഴിലുള്ള പതിനഞ്ചംഗ ഭരണസമിതി ക്ഷേത്രത്തിൻ്റെ ഭരണ ചുമതല നിർവ്വഹിക്കുന്നു.

കളമെഴുത്തും പാട്ട്

ഭദ്രകാളിയുടെ രൂപം അഞ്ചു നിറത്തിലുള്ള പൊടികളാൽ (അരിപ്പൊടി, കരിപ്പൊടി,മഞ്ഞൾപ്പൊടി, പച്ചപ്പൊടി,ചുവന്ന പൊടി) കളം എഴുതി , ആ കളത്തിനു മേൽശാന്തി ക്രീയകളാൽ ജീവൻ നൽകി ഭഗവതിയെ സ്വീകരിച്ചു ഇരുത്തി നിവേദ്യം നൽകി പ്രസന്നയാക്കി ശേഷം കുറുപ്പ് സർവൈശ്വര്യ അഗ്നി നാളത്താൽ കളത്തിനു ചുറ്റും ഉഴിഞ്ഞു സ്തുതിച്ചു പാടി ഭഗവതിയെ സന്തോഷിപ്പിച്ചു തിരികെ അയച്ചു കളം മായ്ക്കുന്നതോടെ കളമെഴുത്തും പാട്ട് എന്ന വഴിപാട് പൂർണ്ണമാകുന്നു. ദാരികവധം കഴിഞ്ഞതിനു ശേഷമാണ് ഭദ്രകാളിയുടെ കളമെഴുത്തുപാട്ടിന്‌ ജന്മം എടുത്തത്. പാണ്ഡ്യരാജവംശത്തിൻ്റെ പടിഞ്ഞാറുള്ള മലനാട് വസിക്കുന്നവരുടെ പരദേവതയായി വാണരുളുന്നതിന് ഭദ്രകാളിയെ ഇവിടെ കുടിയിരുത്തുകയും, പരശുരാമനാൽ നിർമ്മിതമായ ഭഗവതി ക്ഷേത്രങ്ങളിൽ ഭഗവതിയെ ആരാധിക്കുന്നതിനുള്ള ഭദ്രകാളി പാട്ട് എന്ന കളംപാട്ട് നടത്തുവാനായി അവകാശമുള്ള കുറുപ്പ് മുഖേന ആരംഭിക്കുകയും ചെയ്തു. ക്ഷേത്രരൂപ സങ്കല്പം ഉടലെടുക്കുകയും പൂജാവിധി ആരാധനാ സമ്പ്രദായങ്ങൾ എന്നിവയോടൊപ്പം ധൂളിചിത്ര ആരാധനാ രീതിയായി കളം പാട്ടിനെ കളമെഴുത്തു പൂജ തിരിയുഴിച്ചിൽ പാട്ട് കളം മായ്ക്കൽ എന്നിങ്ങനെ ചിട്ട ചെയ്തതാണെന്ന് കരുതാം.

ആദ്യമെല്ലാം ചാണകം മെഴുകിയ പ്രതലത്തിലും ഇന്ന് അത് പരിഷ്കകരിച്ച നിലത്തോ ആണ്‌ കളമെഴുത്തു നടത്തുന്നത്, ആദ്യം ഗണപതി സങ്കൽപ്പത്തിൽ ഷഡ്‌ചക്രം വരച്ചു നിവേദ്യം നൽകി വഴിപാടുകൾക്ക് തടസ്സങ്ങൾ ഇല്ലാതാക്കി തരണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് കളമെഴുതാൻ തുടങ്ങുന്നു. അരിപ്പൊടി കൊണ്ട് ആദ്യ വര കുറിക്കുകയും പച്ചപ്പൊടി കരിപ്പൊടി കൊണ്ട് രൂപം അടയാളപ്പെടുത്തുകയും തുടർന്ന് ചുവന്ന പൊടി മഞ്ഞൾപ്പൊടി അരിപ്പൊടി എന്നിവകൊണ്ട് കൈകാലുകൾ ആഭരണങ്ങൾ ഉടയാടകൾ ആയുധങ്ങൾ മുഖം കിരീടം എന്നിവയെല്ലാം കൈവിരലുകള്കൊണ്ട് കുറിച്ച് വർണ്ണാഭമാക്കുന്നു. ഭദ്രകാളി രൂപം 4,8,16,32,64 കൈകൾ ഉള്ള രൂപത്തിൽ ആണ്‌ വരയ്ക്കുക, ഒരുഭാഗത്തെ കൈകളിൽ ആയുധങ്ങളും മറുഭാഗത്തു ശുഭസൂചകങ്ങളായ പ്രതീകങ്ങളും ആണ്‌ ഉണ്ടാകുക. പഞ്ചവർണ്ണ പൊടികൾ മാത്രം ഉപയോഗിക്കുന്നത് അവ പഞ്ച ഭൂതങ്ങളെയും പഞ്ച ലോഹങ്ങളെയും സൂചിപ്പിക്കുന്നു എന്നാണ് കാരണവന്മാർ പറഞ്ഞുള്ള അറിവ്. കളമെഴുത്തിനുശേഷം കളത്തിൽ പീഠങ്ങൾ വയ്ക്കുന്നു ഗണപതി, കൈലാസ പീഠം, സപ്തമാതൃക്കൾക്കുള്ള പീഠം എന്നിവ നിർബന്ധമാണ്. തുടർന്ന് കളം പൂജ ആണ്‌, മേൽശാന്തി ഗണപതി നേദിച്ചു ഭഗവതിക്കുള്ള നേദ്യം പൂജ കഴിക്കുന്നു. ചിലയിടങ്ങളിൽ പള്ളി വാളും ചിലമ്പും എഴുന്നള്ളിച്ചു കളത്തിൽ വയ്ക്കുന്നു.കളത്തിലെ മറ്റു ചടങ്ങുകളായ അരങ്ങു വിതാനിക്കൽ (കുരുത്തോല ആലില മാവില വെറ്റില അടയ്ക്ക മാല എന്നിവ തൂക്കൽ) തുടങ്ങി കൂറ (ചുവന്ന പട്ട് മുകളിൽ വിതാനിക്കൽ) ഇട്ടു ഗണപതി സങ്കല്പം ഷഡ്‌ചക്രം കുറിച്ച് കളം വരച്ചു വിളക്ക്, പീഠങ്ങൾ വച്ചു കൈലാസ പീഠ പൂജ സപ്ത മാതൃകകളുടെ പൂജ ഭഗവതിക്ക് തിരി ഉഴിയൽ പാട്ട് കളം മായ്ക്കൽ കൂറ വലിയ്ക്കൽ എന്നിവ വരെ കുറുപ്പിന്റെ ചുമതലയാണ്. കൂറ ഇട്ട് കഴിഞ്ഞാൽ വലിക്കുന്നത് വരെ അവിടെ ഭഗവതി സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

കുറുപ്പിൻ്റെ തിരി ഉഴിച്ചിലിനു മുൻപ് വഴിപാടുകാരെ കൊണ്ട് കളം ഭഗവതിക്ക് സമർപ്പിക്കുന്നു എന്ന സങ്കൽപ്പത്തിൽ ദക്ഷിണവച്ചു കളം കയ്യേൽക്കുന്നു . തിരിയുഴിച്ചിൽ ഭഗവതി അഷ്ടദിക് പാലകർ സപ്തമാതൃക്കൾ എന്നിവർക്കായാണ് നടത്തപ്പെടുന്നത്, ഈ സ്ഥാനങ്ങളിൽ എല്ലാം അക്ഷതവും പൂവും ചേർത്ത് ദേവതാമന്ത്രം ചൊല്ലി തൂവുന്നു. ശേഷം ബ്രാഹ്മണരെയും ഊരാളരെയും വഴിപാട്കാരേയും താലം ഉഴിഞ്ഞു അവസാനിപ്പിക്കുന്നു. ചിലയിടങ്ങളിൽ കളത്തിൽ ഗുരുതി നിവേദ്യവും നടത്തുന്നു. ശേഷം ഗണപതി സരസ്വതി സ്തുതി പാടി ദാരിക വധം കഥ വർണ്ണിച്ചു പാടുന്നു ഭഗവതിയുടെ കേശാദിപാദം പാടുന്നു ശിവനെ, ശാസ്താവിനെ സ്തുതിച്ചു പാടി മംഗളം പാടി അവസാനിപ്പിക്കുന്നു. ശേഷം കൂറയിലേക്ക് മൂർത്തിയെ ആവാഹിച്ചു കളം മായ്ക്കുന്നു. താലപ്പൊലി ഉള്ള സ്ഥലങ്ങളിൽ താലപ്പൊലിക്ക് ശേഷമേ കളം മായ്ക്കൽ പതിവൊള്ളൂ. കളം മായ്ക്കുന്ന പൊടികൂട്ടുകൾ (വരയ്ക്കാൻ ഉപയോഗിക്കുന്ന പൊടികൾ) തന്നെയാണ് പ്രസാദമായി നൽകുന്നതും. കളം അവസാനിക്കുന്നതോടെ പഞ്ചവർണ്ണ പൊടികൾ ചേർന്ന് ചാരനിറം ആയി മാറുകയാണ്, ഒരു മനുഷ്യായുസ്സും അവസാനിക്കുമ്പോഴും പഞ്ചഭൂതാത്മകമായ ശരീരം ഇതേപോലെ ചാരം ആയി മാറുന്നു. എല്ലാം പ്രകൃതി നിശ്ചയമെന്ന സത്യം ആണിതും.

കടപ്പാട് : മധു വാരണാട്ട്

നവീകരണ കലശം

ഭക്തജനങ്ങളേ,

കറുകുറ്റിയിലെ കാഞ്ഞിലിമഠം കുടുംബത്തിൻ്റെ പരദേവതയായ പന്തയ്ക്കൽ ശ്രീഭഗവതിക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടന്നിട്ട് രണ്ട് വ്യാഴവട്ടമാവുന്നു. ഈ കാലയളവിൽ, പലകാരണങ്ങളാൽ ക്ഷേത്ര പ്രതിഷ്ഠയ്ക്കു വന്നിട്ടുള്ള ചൈതന്യലോപം പരിഹരിക്കുവാനായി, തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടിൻ്റെ ഉപദേശപ്രകാരം നടത്തിയ താംബൂലപ്രശ്നത്തിൽ, ഒരു നവീകരണ കലശം നടത്തുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ദേവീപ്രതിഷ്ഠയുടെ ചൈതന്യവർദ്ധനയ്ക്കായി നടത്തുന്ന പ്രസ്തുത ചടങ്ങുകൾക്ക് സാമാന്യം വലിയ സാമ്പത്തിക ചെലവ് വരുമെന്നറിയാമല്ലോ. ആയതിലേക്ക്, ഭക്തജനങ്ങളായ എല്ലാ സുമനസ്സുകളുടെയും നിർലോഭമായ സാന്നിദ്ധ്യസഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു.

ഇതിനായി ക്ഷേത്രത്തിൽ നടത്തുന്ന പരിഹാര കർമ്മങ്ങളിലും നവീകരണകലശത്തിലും കഴിയുന്നത്ര ഭക്തർ പങ്കെടുത്ത്‌, ഭഗവതിയുടെ അനുഗ്രഹാശിസ്സുകൾക്കു പാത്രീഭൂതരാകുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്
ക്ഷേത്ര ഭരണസമിതി

പ്രധാന വഴിപാടുകൾ

'പന്തയ്ക്കലമ്മ ശരണം'

വഴിപാടുകൾ

പുഷ്‌പാഞ്‌ജലി, നീരാഞ്ജനം, ജന്മനക്ഷത്ര പൂജ, ദിവസ പൂജ

സമർപ്പണം

എള്ളുതിരി, എണ്ണ, നെയ്യ്, തട്ടം, പട്ടും താലിയും, നെൽപറ

നിവേദ്യങ്ങൾ

പന്തിരുനാഴി നിവേദ്യം, കടുംപായസം, കൂട്ടുപായസം, പാൽപായസം

മറ്റു വഴിപാടുകൾ

ദീപാരാധന, തുലാഭാരം, കളമെഴുത്തും പാട്ടും, മുടിയേറ്റും താലപ്പൊലിയും, അന്നദാനം, വാഹനപൂജ

Committee Members

Temple Committee Members Effective from 22 Jan 2023

K Nirmal Kumar

President

Girija KrishnaKumar

Vice President

Sreenath A V

Secretary

Ajaykumar Kartha

Joint Secretary

Jayakrishnan Kartha

Treasurer

ഫോട്ടോ ഗാലറി

latest photos and videos of functions in panthakkal bhagavathy temple

  • All
  • Latest
  • Photo
  • Video

Latest 1

Latest Temple Pictures

Photo 1

Main Photos of Temple

Photo 1

Temple Photos Gallery

Latest 2

Latest Temple Pictures

Photo 2

Main Photos of Temple

Photo 2

Temple Photos Gallery

Latest 3

Latest Temple Pictures

Photo 3

Main Photos of Temple

Photo 4

Main Photos of Temple

13 July 2023

സംമ്പൂർണ്ണ നാരായണീയ പാരായണം

13 July 2023

കളമെഴുത്തും പാട്ടും

13 July 2023

കളമെഴുത്തും പാട്ടും

13 July 2023

കളമെഴുത്തും പാട്ടും

Photo 9

Main Photos of Temple

Photo 10

Main Photos of Temple

Photo 11

Main Photos of Temple

Latest 4

മുടിയേറ്റ് 2023

Latest 5

മുടിയേറ്റ് 2023

Latest 6

മുടിയേറ്റ് 2023

Latest 7

മുടിയേറ്റ് 2023

Latest 8

മുടിയേറ്റ് 2023

Latest 9

മുടിയേറ്റ് 2023

Latest 10

മുടിയേറ്റ് 2023

Latest 11

മുടിയേറ്റ് 2023

Latest 12

മുടിയേറ്റ് 2023

Latest 13

മുടിയേറ്റ് 2023

Latest 14

മുടിയേറ്റ് 2023

Latest 15

മുടിയേറ്റ് 2023

Latest 16

മുടിയേറ്റ് 2023

Latest 17

മുടിയേറ്റ് 2023

Latest 18

മുടിയേറ്റ് 2023

Latest 19

മുടിയേറ്റ് 2023

Latest 20

മുടിയേറ്റ് 2023

Latest 21

മുടിയേറ്റ് 2023

Latest 22

മുടിയേറ്റ് 2023

Latest 24

പ്രതിഷ്ഠാദിനം 2022

Latest 25

പ്രതിഷ്ഠാദിനം 2022

Photo 12

മുടിയേറ്റ് 2022

Photo 13

മുടിയേറ്റ് 2022

Photo 14

മുടിയേറ്റ് 2022

Photo 15

മുടിയേറ്റ് 2022

Photo 16

മുടിയേറ്റ് 2022

Photo 17

മുടിയേറ്റ് 2022

Photo 18

മുടിയേറ്റ് 2022

Photo 19

മുടിയേറ്റ് 2022

Photo 20

മുടിയേറ്റ് 2022

Photo 21

മുടിയേറ്റ് 2022

Photo 22

മുടിയേറ്റ് 2022

Photo 23

മുടിയേറ്റ് 2022

Photo 25

മുടിയേറ്റ് 2022

Photo 26

മുടിയേറ്റ് 2022

Photo 27

മുടിയേറ്റ് 2022

Photo 28

നവരാത്രിയാഘോഷം 2022

Photo 29

നവരാത്രിയാഘോഷം 2022

Photo 30

നവരാത്രിയാഘോഷം 2022

Photo 31

നവരാത്രിയാഘോഷം 2022

Photo 32

നവരാത്രിയാഘോഷം 2022

Photo 33

നവരാത്രിയാഘോഷം 2022

Photo 34

നവരാത്രിയാഘോഷം 2022

Latest 28

രാമായണ പാരായണം 2022

Latest 29

രാമായണ പാരായണം കർക്കടകം 2023

Latest 30

രാമായണ പാരായണം കർക്കടകം 2023

Latest 31

രാമായണ പാരായണം കർക്കടകം 2023

Latest 32

മുടിയേറ്റ് 2023

Photo 35

മുടിയേറ്റ് 2022

Photo 36

മുടിയേറ്റ് 2022

Photo 38

മുടിയേറ്റ് 2022

Photo 39

നവീകരണം ജനുവരി 2001

Photo 40

നവീകരണം ജനുവരി 2001

Photo 41

നവീകരണം ജനുവരി 2001

Photo 42

നവീകരണം ജനുവരി 2001

Photo 43

നവീകരണം ജനുവരി 2001

Photo 44

നവീകരണം ജനുവരി 2001

Photo 45

നവീകരണം ജനുവരി 2001

Photo 46

നവീകരണം ജനുവരി 2001

Latest 33

നവരാത്രി ആഘോഷം 2023

Latest 35

നവരാത്രി ആഘോഷം 2023

Latest 34

നവരാത്രി ആഘോഷം 2023

Latest 40

2nd Dec 2023 Trust registration

Latest 37

നിറമാല ചുറ്റുവിളക്ക് ദീപാരാധന Dec 2023

Latest 38

നിറമാല ചുറ്റുവിളക്ക് ദീപാരാധന Dec 2023

Latest 39

നിറമാല ചുറ്റുവിളക്ക് ദീപാരാധന Dec 2023

Contact

ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിനു

Address

പന്തയ്ക്കൽ ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റ്

Registration No. 329/IV/2023

കറുകുറ്റി, പാദുവാപുരം പി. ഒ. - 683576

Contact Us

Call: 9037583508

Email: kanjilimadom@gmail.com

Pooja Timings

രാവിലെ 6 മുതൽ 9 വരെ. ഭക്തരുടെ ആവശ്യാർത്ഥം വൈകുന്നേരം ദീപാരാധന നടത്താവുന്നതാണ്.

Bank Account Details Donation Payment

Acc Name: Panthakkal Sree Bhagavathi Kshethra Bharana Samithi (PSBKBS)

Acc No: 41606768436

IFSC: SBIN0010667

Branch: ISC Floor / Cooperative Medical College, Kalamassery

QR Code Details >>

UPI ID: PANTHAKKALKSHETHRAM@SBI

Online Pooja Booking >>

ഭക്തർക്ക് വെബ്സൈറ്റിലെ മുകളിലെ വലതുവശത്തുള്ള 🛒 വഴിപാട് ലിങ്ക് വഴി പൂജ ബുക്ക് ചെയ്യാം. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ക്യുആർ കോഡ്, ഗൂഗിൾ പേ പോലുള്ള പേയ്‌മെൻ്റ് ആപ്പ് വഴി ഇതിലൂടെ വഴിപാടുകൾക്ക് പേയ്‌മെന്റും ചെയ്യാവുന്നതാണ്. അതിനോടൊപ്പം മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം.